2018, സെപ്റ്റംബർ 18, ചൊവ്വാഴ്ച

മായംകോട്ടം  യോഗീശ്വര മഠം  നാഗസ്ഥാനം 

മാച്ചേരി

കണ്ണൂർ ചാലോട് റൂട്ടിൽ ഏച്ചൂർ നിന്നും 10 മിനുട്  നടക്കാനുണ്ട്

മുഖ്യ പ്രതിഷ്ഠ ഗുരു (യോഗീശ്വരൻ )
പ്രതിഷ്ഠ കഴിഞ്ഞു 2 വർഷമേ ആയുള്ളൂ 
ഇതിനടുത്തുള്ള സർപ്പക്കാവും നാഗ പ്രതിഷ്ഠയും കിണറുമൊക്കെ 45 വർഷം മുൻപ് കണ്ടതാണ് വളരെ പഴക്കം ഉണ്ടെന്നു പറയുന്നു 
എല്ലാ മലയാളമാസവും ആദ്യ വ്യാഴം ഗുരു പൂജ 
നിത്യവും ദീപാരാധന ഉണ്ട്



നാഗസ്ഥാനം
മായംകോട്ടം  കുടുംബക്കാരുടേതാണ് ക്ഷേത്രം

2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

ശ്രീ സോമേശ്വരീ ക്ഷേത്രം






ശ്രീ സോമേശ്വരീ ക്ഷേത്രം  
കണ്ണൂര് -മതുക്കോത്ത് കാപ്പാട് റൂട്ടിൽ (കണ്ണൂരിൽ നിന്ന് 1 2 കിമി)

പ്രതിഷ്ഠ സോമേശ്വരി 
ആലക്കാട്ടു ഭഗവതിയും കരിംചാമുണ്ഡിയും ഉപ പ്രതിഷ്ഠകൾ കരിംചാമുണ്ഡി പ്രതിഷ്ഠക്ക് മുന്നിൽ സ്ത്രീകൾക്ക് പ്രവേശനമില്ല  കൂടാതെ ബ്രഹ്മ രക്ഷസ്സിന്റെ തറയും ഉണ്ട് പുനഃ പ്രതിഷ്ഠ കഴിഞ്ഞിട്ട്  15 ഓളം  വർഷങ്ങളെ ആയുള്ളൂ 
പ്രതിഷ്ഠ ദിനം ഫെബ്രുവരി 2 
കരിംചാമുണ്ഡീ  തിറ  കുംഭം 9 
വൃശ്ചികത്തിലെ കാർത്തിക ഏറ്റവും പ്രധാനം 
നവരാത്രിയും പ്രധാനപ്പെട്ട ആഘോഷമാണ്
400  വർഷത്തെ പഴക്കം ഉണ്ടെന്നു പറയപ്പെടുന്നു
ദർശന സമയം 5 .30 - 9.30  am ,
5.30  - 7.30 pm 

വൃശ്ചികത്തിലെ കാർത്തിക ഉത്സവം 

നാഗത്തടം സർപ്പരാജ ക്ഷേത്രംനാഗത്തടം സർപ്പരാജ ക്ഷേത്രം

നാഗത്തടം സർപ്പരാജ ക്ഷേത്രം 
കണ്ണൂർ  താഴെചൊവ്വ വഴി കാപ്പാട് റൂട്ടിൽ   പള്ളിപ്പൊയിൽ  സ്റ്റോപ്പ് ഇവിടെ നിന്ന് 10 മിനുട്  നടക്കാനുണ്ട്
കാവിനുള്ളിൽ ഒരു ഭാഗത്ത് മണ്ണടിഞ്ഞു പോയ ഒരു ഇല്ലത്തറയും കിണറും ഉണ്ട് പണ്ട് തമിഴ്  നാട്ടിൽ നിന്ന് വേദം പഠിപ്പിക്കാനെത്തിയ  ബ്രാഹ്മണരുടെ ഇല്ലം എന്ന് പറയപ്പെടുന്നു ടിപ്പുവിന്റെയോ മറ്റോ കാലത്ത് ഇവർ ഭയന്നോടിയതായിരിക്കാം എന്നും പറയപ്പെടുന്നു 
മണ്ണ് മൂടിയ കിണറിൽ നിന്നും വലിയ ഒരുമരം  പുറത്തേക്കു എത്തി നോക്കി നിൽപ്പുണ്ട് മൂന്നു കിണറുകൾ ഈ കാവിനെ ജലസമ്പുഷ്ടമാക്കുന്നു ക്ഷേത്രത്തിലേക്ക് കയറുമ്പോൾ വലതു ഭാഗത്തുള്ള കുളത്തിലാണ് ഒരു കിണർ 

 ഈകുളത്തിൻ കരയിലുള്ള ചേറു  മരത്തിന്റെ ഇലകൾ വെള്ളത്തിൽ ധാരാളമായി വീണാലും ചപ്പുകൾ വൃത്തിയാക്കുമ്പോൾ ആർക്കും ചൊറിയാറൊന്നും  ഇല്ല കൂടാതെ വെള്ളം കുടിച്ചാലും പ്രശ്നങ്ങൾ ഒന്നുമില്ല ത്വക്ക് രോഗങ്ങൾക്ക് ഒരു ഔഷധമാണ് ഈ കുളത്തിലെ വെള്ളം എന്നും ഇപ്പോഴത്തെ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ശ്രീ ദിനേശൻ പറയുന്നു 21 ദിവസത്തെ വ്രതത്തിന് ശേഷമേ പുറം ജോലികൾ ചെയ്യാറുള്ളൂ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ല
മറ്റു രണ്ടു കിണറുകൾ ക്ഷേത്ര മതിൽ കെട്ടിനകത്തും ഇല്ലത്തറക്കു അടുത്തതും 



office


എല്ലാദിവസവും പൂജയുണ്ട് നാഗപൂജയും, നൂറും പാലും ,ആയില്യം നാളിലെ സർപ്പബലിയും പ്രധാന വഴിപാടുകൾ 
ഉച്ചാര മഹോത്സവം ഫെബ്രുവരി പതിമൂന്നു മുതൽ പതിനെട്ടു വരെ 
ശിവരാത്രിയും ആഘോഷിക്കുന്നു 

ശ്രീ വലിയന്നൂർ ഋഷീശ്വര ക്ഷേത്രം

ശ്രീ വലിയന്നൂർ  ഋഷീശ്വര ക്ഷേത്രം
കണ്ണൂര് ഏചൂർ റൂട്ടിൽ മതുക്കോത്ത് സ്റ്റോപ്പിൽ നിന്നും ഒരു കിമി അകലെയുള്ള ചേലോറ ഹൈസ്കൂളിനു സമീപം

ഗുരു സമാധി പതിനെട്ടാം നൂറ്റാണ്ട് 

മലയാളമാസം ആറാം തീയ്യതി ഞായർ ആയിവരുന്ന ദിവസം പൂജ 

മേടത്തിൽ ഉത്സവം 

ഭരണം സെക്രട്ടറി ശ്രീ വലിയന്നൂർ  ഋഷീശ്വര ക്ഷേത്രകമ്മിറ്റി കാപ്പാട് 

2013, ജൂലൈ 14, ഞായറാഴ്‌ച

ശ്രീ കാപ്പാട് ദൈവത്താർ ക്ഷേത്രം


ശ്രീ    കാപ്പാട്  ദൈവത്താർ ക്ഷേത്രം 
റൂട്ട്:- കണ്ണൂരിൽ നിന്നും എട്ടുകിമി തെക്ക് കിഴക്ക് കണ്ണൂര്‍ -അഞ്ചരക്കണ്ടി -കാപ്പാട് റൂട്ടിൽ  കാപ്പാട് ജംങ്ങ്ഷനിൽ  നിന്നും അരകിമി തെക്ക് 
പ്രതിഷ്ഠ  ദൈവത്താർ 
ദർശനസമയം  6 - 11 AM ; 5 - 7 PM 

പ്രധാന ഉത്സവം  വിഷു ഉത്സവം മേടം ഒന്ന് മുതൽ  നാല് വരെ 
ഫോട്ടോ തിറയാട്ടത്തിലെ വേട്ടക്കൊരു മകന്റെത് 

വളരെ അകലെയായി ദൈവത്താർ   കോലം 


                     ക്ഷേത്രം പുറമേ നിന്ന് നോക്കുമ്പോൾ
മുഖ്യ വഴിപാടുകൾ കതിന വെടി (കേൾവിക്ക്‌ ),ശർക്കരപ്പായസം ,പുഷ്പാഞ്ജലി ,ഗണപതിഹോമം 
പശ്ചാത്തലം   വളരെ പഴക്കമുള്ള ദൈവത്താർക്കായുള്ള  നാലുക്ഷേത്രങ്ങളിൽഒന്ന് മാവിലായിക്കാവ്,അണ്ടല്ലൂർ ക്കാവ്,പടുവിലായിക്കാവ്,എന്നിവയാന്നു മറ്റു മൂന്നെണ്ണം നാലു ദൈവത്താർ മാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട്‌ നീങ്ങി മാവിലായിക്കടുത്തപ്പോൾ  ദാഹിച്ചു അവശനായ കാപ്പാട് ദൈവത്താർ  മറ്റുള്ളവരുടെ സമ്മതത്തോടെ താഴ്ന്ന ജാതിക്കാരനിൽ  നിന്നും വെള്ളം വാങ്ങി കുടിച്ചു ഇതിനെതുടർന്നു ഒരു വഴക്ക് നടന്നു ഒടുവിൽ  കാപ്പാട് ദൈവത്താർ  തന്റെ മൂത്തയാളായ മാവിലായി ദൈവത്താറൂടെ നാക്ക്  പിഴുതെടുത്തു. നാലുപേരും നാലു വഴിക്ക് പിരിഞ്ഞു . പിണങ്ങി നടന്ന കാപ്പാട്ട്ദൈവത്താർ  ചങ്ങാട്ട്,എടവലത്ത് ,കുന്നുമ്മൽ  എന്നീ വീടുകൾ സന്ദർശിച്ചു അതിനു ശേഷം തന്റെ പ്രഭാവം ഒരു മാരാർ സ്ത്രീക്ക് കാണിച്ചു കൊടുത്തു ഒരു ചെമ്പക മരത്തിന്നു മുകളിൽ  പ്രഭാവലയം പലതവണ കണ്ട അവർ മറ്റുള്ളവരോട് വിവരം പറഞ്ഞു ഒരു ദേവ പ്രശ്നം വെച്ച മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തി 
വിഷുഉത്സവത്തിനു കണി കാണലും തെയ്യം കെട്ടി ആട്ടവും പ്രധാനം .മേലെക്കൊട്ടത്തിലെ തിറയാട്ടമാണ് ഏറ്റവും പ്രധാനം കല്ലാട്ട് ദൈവത്താറൂ ടെ കോലം ഏറ്റവുംഭംഗിയുള്ളത് വെടി വഴിപാടും പ്രധാനം    
                                                                      
ശ്രീകോവിൽ ,പാട്ടൂട്ട്,ചുറ്റമ്പലം,നടപ്പന്തൽ  ഭജനപ്പുര,അഗ്രശാല ഗോപുരം തുടങ്ങിയവയുള്ളതാന്നു ക്ഷേത്രഘടന  





ഭരണം സെക്രട്ടറി ശ്രീ കാപ്പാട് കാവ് ക്ഷേത്ര കമ്മിറ്റി കാപ്പാട് 670006
  

ശ്രീ  ശാസ്താംകോട്ടം ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂർ - ഏച്ചുര്‍ റൂട്ടിൽ  വാരം സ്റ്റോപ്പിൽ  നിന്നും കടാങ്കോട്ട് റോഡിൽ  മുക്കാൽ  കിമി നടന്നാൽ  മതി 



 , 

ദർശന സമയം രാവിലെ ആറ്‌ മുതൽ  പത്ത് വരെ 
വൈകുന്നേരംഅഞ്ച്  മുതൽ  എട്ട്‌  വരെ


പ്രതിഷ്ഠകൾ   ശിവൻ ,ശാസ്താവ്, ഗണപതി, ഭഗവതി 
പൊട്ടൻ ദൈവം 
പ്രധാന വഴിപാടുകൾ  മൃത്യഞജയ  ഹോമം, പുഷ്പാഞ്ജലി,ശർക്കര പായസം,സോമേശ്വരപൂജ 
കൈകൊട്ടിയതിന്നു  ശേഷം മാത്രമെ  പ്രാർത്തന പാടുള്ളൂ
ശ്രീകോവിൽ ,നമസ്കാരമണ്ഡപം,ചുറ്റബലം,നടപ്പന്തൽ,ഉപദേവന്മാർ ,അഗ്രശാല,ഓഫീസ്,കുളംകിണർ തുടങ്ങിയവയുണ്ട് 


ഉത്സവം
ജനുവരി 26 - 28 
ഒന്നാം ദിവസം തിരു അത്താഴ അരി അളവ് അടുത്ത ദിവസം തിടമ്പ് എഴുന്നള്ളിക്കൽ  മൂന്നാം ദിവസം തിരു അത്താഴ പൂജ ,വലിയ ഗുരുതി, ശ്രീഭൂതബലി 

പണ്ട് വാരത്ത് ധാരാളം ബ്രാമണൻമാർ   താമസിച്ചിരുന്നു മതപരമായ പല ചടങ്ങുകളും നടന്നിരുന്നു ഇതിന്റെ മൂന്നു കിമി അകലെ പ്രശസ്ഥമായ  വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നു
സത്യപരീക്ഷണം നടന്നിരുന്ന സ്ഥലമാണിത് തർക്കം ഉണ്ടായാൽ വാരത്ത് കൂനൻ  എന്ന മുതലയുണ്ടായിരുന്ന വാരം പുഴയിൽ ഇരു പാർ ട്ടികളും മുങ്ങണമായിരുന്നു കളവു പറഞ്ഞ ആളെ മുതല പിടിക്കും ഊരാളൻ മാർ  തമ്മിൽ  എപ്പൊഴുംവഴക്കായിരുന്നു ദുർ മന്ത്രവാദം ചെയ്തു ആ വംശം കുറ്റിയറ്റ് പോയി .ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സ്വർണ്ണം  മുഴുവൻ  ആരോ തട്ടിക്കൊണ്ടു പോയി .വിഗ്രഹം മാത്രം ബാക്കിവെച്ചു കയരളത്തെ ശേഖര ഇല്ലക്കാരായിരുന്നു ഊരാള്ര്‍   1973നാട്ടുകാരുടെ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി  1985ൽ  നവീകരണ കലശംനടന്നു



 ഇപ്പോൾ  കൊടിമരത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു 

വിശ്വകര്‍മദേവിക്ഷേത്രം വാരം


വിശ്വകര്‍മദേവിക്ഷേത്രം  വാരം  
റൂട്ട്:- കണ്ണൂരില്‍ നിന്നും ഏഴുകിമി വടക്ക് കിഴക്ക് വാരം സ്റ്റോപ്പ്‌  കടാങ്കോട്ട് road( പത്ത് മിനുട്ട്  )നടന്നാല്‍ മതി ശാസ്ത്താംകോട്ട്‌ശിവക്ഷേത്രത്തില്‍ എത്തും 
   ശാസ്താംകോട്ട്ശിവ ക്ഷേത്രത്തില്‍ നിന്ന് ഇരുന്നൂറ്മീ തെക്ക് 

പ്രതിഷ്ഠ ഭഗവതി ,വേട്ടക്കൊരു മകനും ഊര്‍പഴശ്ശിയും  പതിനെട്ടാം നൂറ്റാണ്ട്

















നിത്യവും ദീപാരാധന
 സംക്രമ പൂജ 

മകരം പത്ത്- പന്ത്രണ്ട് തെയ്യം  
കുഞ്ഞു കുറത്തി ,പൊട്ടന്‍,ഗുളികന്‍,നാഗം എന്നീ സ്ഥാനങ്ങള്‍