2013 ജൂലൈ 14, ഞായറാഴ്‌ച

ശ്രീ കാപ്പാട് ദൈവത്താർ ക്ഷേത്രം


ശ്രീ    കാപ്പാട്  ദൈവത്താർ ക്ഷേത്രം 
റൂട്ട്:- കണ്ണൂരിൽ നിന്നും എട്ടുകിമി തെക്ക് കിഴക്ക് കണ്ണൂര്‍ -അഞ്ചരക്കണ്ടി -കാപ്പാട് റൂട്ടിൽ  കാപ്പാട് ജംങ്ങ്ഷനിൽ  നിന്നും അരകിമി തെക്ക് 
പ്രതിഷ്ഠ  ദൈവത്താർ 
ദർശനസമയം  6 - 11 AM ; 5 - 7 PM 

പ്രധാന ഉത്സവം  വിഷു ഉത്സവം മേടം ഒന്ന് മുതൽ  നാല് വരെ 
ഫോട്ടോ തിറയാട്ടത്തിലെ വേട്ടക്കൊരു മകന്റെത് 

വളരെ അകലെയായി ദൈവത്താർ   കോലം 


                     ക്ഷേത്രം പുറമേ നിന്ന് നോക്കുമ്പോൾ
മുഖ്യ വഴിപാടുകൾ കതിന വെടി (കേൾവിക്ക്‌ ),ശർക്കരപ്പായസം ,പുഷ്പാഞ്ജലി ,ഗണപതിഹോമം 
പശ്ചാത്തലം   വളരെ പഴക്കമുള്ള ദൈവത്താർക്കായുള്ള  നാലുക്ഷേത്രങ്ങളിൽഒന്ന് മാവിലായിക്കാവ്,അണ്ടല്ലൂർ ക്കാവ്,പടുവിലായിക്കാവ്,എന്നിവയാന്നു മറ്റു മൂന്നെണ്ണം നാലു ദൈവത്താർ മാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട്‌ നീങ്ങി മാവിലായിക്കടുത്തപ്പോൾ  ദാഹിച്ചു അവശനായ കാപ്പാട് ദൈവത്താർ  മറ്റുള്ളവരുടെ സമ്മതത്തോടെ താഴ്ന്ന ജാതിക്കാരനിൽ  നിന്നും വെള്ളം വാങ്ങി കുടിച്ചു ഇതിനെതുടർന്നു ഒരു വഴക്ക് നടന്നു ഒടുവിൽ  കാപ്പാട് ദൈവത്താർ  തന്റെ മൂത്തയാളായ മാവിലായി ദൈവത്താറൂടെ നാക്ക്  പിഴുതെടുത്തു. നാലുപേരും നാലു വഴിക്ക് പിരിഞ്ഞു . പിണങ്ങി നടന്ന കാപ്പാട്ട്ദൈവത്താർ  ചങ്ങാട്ട്,എടവലത്ത് ,കുന്നുമ്മൽ  എന്നീ വീടുകൾ സന്ദർശിച്ചു അതിനു ശേഷം തന്റെ പ്രഭാവം ഒരു മാരാർ സ്ത്രീക്ക് കാണിച്ചു കൊടുത്തു ഒരു ചെമ്പക മരത്തിന്നു മുകളിൽ  പ്രഭാവലയം പലതവണ കണ്ട അവർ മറ്റുള്ളവരോട് വിവരം പറഞ്ഞു ഒരു ദേവ പ്രശ്നം വെച്ച മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തി 
വിഷുഉത്സവത്തിനു കണി കാണലും തെയ്യം കെട്ടി ആട്ടവും പ്രധാനം .മേലെക്കൊട്ടത്തിലെ തിറയാട്ടമാണ് ഏറ്റവും പ്രധാനം കല്ലാട്ട് ദൈവത്താറൂ ടെ കോലം ഏറ്റവുംഭംഗിയുള്ളത് വെടി വഴിപാടും പ്രധാനം    
                                                                      
ശ്രീകോവിൽ ,പാട്ടൂട്ട്,ചുറ്റമ്പലം,നടപ്പന്തൽ  ഭജനപ്പുര,അഗ്രശാല ഗോപുരം തുടങ്ങിയവയുള്ളതാന്നു ക്ഷേത്രഘടന  





ഭരണം സെക്രട്ടറി ശ്രീ കാപ്പാട് കാവ് ക്ഷേത്ര കമ്മിറ്റി കാപ്പാട് 670006
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ