2018 ഫെബ്രുവരി 5, തിങ്കളാഴ്‌ച

ശ്രീ സോമേശ്വരീ ക്ഷേത്രം






ശ്രീ സോമേശ്വരീ ക്ഷേത്രം  
കണ്ണൂര് -മതുക്കോത്ത് കാപ്പാട് റൂട്ടിൽ (കണ്ണൂരിൽ നിന്ന് 1 2 കിമി)

പ്രതിഷ്ഠ സോമേശ്വരി 
ആലക്കാട്ടു ഭഗവതിയും കരിംചാമുണ്ഡിയും ഉപ പ്രതിഷ്ഠകൾ കരിംചാമുണ്ഡി പ്രതിഷ്ഠക്ക് മുന്നിൽ സ്ത്രീകൾക്ക് പ്രവേശനമില്ല  കൂടാതെ ബ്രഹ്മ രക്ഷസ്സിന്റെ തറയും ഉണ്ട് പുനഃ പ്രതിഷ്ഠ കഴിഞ്ഞിട്ട്  15 ഓളം  വർഷങ്ങളെ ആയുള്ളൂ 
പ്രതിഷ്ഠ ദിനം ഫെബ്രുവരി 2 
കരിംചാമുണ്ഡീ  തിറ  കുംഭം 9 
വൃശ്ചികത്തിലെ കാർത്തിക ഏറ്റവും പ്രധാനം 
നവരാത്രിയും പ്രധാനപ്പെട്ട ആഘോഷമാണ്
400  വർഷത്തെ പഴക്കം ഉണ്ടെന്നു പറയപ്പെടുന്നു
ദർശന സമയം 5 .30 - 9.30  am ,
5.30  - 7.30 pm 

വൃശ്ചികത്തിലെ കാർത്തിക ഉത്സവം 

നാഗത്തടം സർപ്പരാജ ക്ഷേത്രംനാഗത്തടം സർപ്പരാജ ക്ഷേത്രം

നാഗത്തടം സർപ്പരാജ ക്ഷേത്രം 
കണ്ണൂർ  താഴെചൊവ്വ വഴി കാപ്പാട് റൂട്ടിൽ   പള്ളിപ്പൊയിൽ  സ്റ്റോപ്പ് ഇവിടെ നിന്ന് 10 മിനുട്  നടക്കാനുണ്ട്
കാവിനുള്ളിൽ ഒരു ഭാഗത്ത് മണ്ണടിഞ്ഞു പോയ ഒരു ഇല്ലത്തറയും കിണറും ഉണ്ട് പണ്ട് തമിഴ്  നാട്ടിൽ നിന്ന് വേദം പഠിപ്പിക്കാനെത്തിയ  ബ്രാഹ്മണരുടെ ഇല്ലം എന്ന് പറയപ്പെടുന്നു ടിപ്പുവിന്റെയോ മറ്റോ കാലത്ത് ഇവർ ഭയന്നോടിയതായിരിക്കാം എന്നും പറയപ്പെടുന്നു 
മണ്ണ് മൂടിയ കിണറിൽ നിന്നും വലിയ ഒരുമരം  പുറത്തേക്കു എത്തി നോക്കി നിൽപ്പുണ്ട് മൂന്നു കിണറുകൾ ഈ കാവിനെ ജലസമ്പുഷ്ടമാക്കുന്നു ക്ഷേത്രത്തിലേക്ക് കയറുമ്പോൾ വലതു ഭാഗത്തുള്ള കുളത്തിലാണ് ഒരു കിണർ 

 ഈകുളത്തിൻ കരയിലുള്ള ചേറു  മരത്തിന്റെ ഇലകൾ വെള്ളത്തിൽ ധാരാളമായി വീണാലും ചപ്പുകൾ വൃത്തിയാക്കുമ്പോൾ ആർക്കും ചൊറിയാറൊന്നും  ഇല്ല കൂടാതെ വെള്ളം കുടിച്ചാലും പ്രശ്നങ്ങൾ ഒന്നുമില്ല ത്വക്ക് രോഗങ്ങൾക്ക് ഒരു ഔഷധമാണ് ഈ കുളത്തിലെ വെള്ളം എന്നും ഇപ്പോഴത്തെ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ശ്രീ ദിനേശൻ പറയുന്നു 21 ദിവസത്തെ വ്രതത്തിന് ശേഷമേ പുറം ജോലികൾ ചെയ്യാറുള്ളൂ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ല
മറ്റു രണ്ടു കിണറുകൾ ക്ഷേത്ര മതിൽ കെട്ടിനകത്തും ഇല്ലത്തറക്കു അടുത്തതും 



office


എല്ലാദിവസവും പൂജയുണ്ട് നാഗപൂജയും, നൂറും പാലും ,ആയില്യം നാളിലെ സർപ്പബലിയും പ്രധാന വഴിപാടുകൾ 
ഉച്ചാര മഹോത്സവം ഫെബ്രുവരി പതിമൂന്നു മുതൽ പതിനെട്ടു വരെ 
ശിവരാത്രിയും ആഘോഷിക്കുന്നു 

ശ്രീ വലിയന്നൂർ ഋഷീശ്വര ക്ഷേത്രം

ശ്രീ വലിയന്നൂർ  ഋഷീശ്വര ക്ഷേത്രം
കണ്ണൂര് ഏചൂർ റൂട്ടിൽ മതുക്കോത്ത് സ്റ്റോപ്പിൽ നിന്നും ഒരു കിമി അകലെയുള്ള ചേലോറ ഹൈസ്കൂളിനു സമീപം

ഗുരു സമാധി പതിനെട്ടാം നൂറ്റാണ്ട് 

മലയാളമാസം ആറാം തീയ്യതി ഞായർ ആയിവരുന്ന ദിവസം പൂജ 

മേടത്തിൽ ഉത്സവം 

ഭരണം സെക്രട്ടറി ശ്രീ വലിയന്നൂർ  ഋഷീശ്വര ക്ഷേത്രകമ്മിറ്റി കാപ്പാട്